നിരോധിത മേഖലയിൽ അനധികൃത ചിത്രീകരണം; പ്രവാസികൾ അറസ്റ്റിൽ

0
42

കുവൈത്ത് സിറ്റി: മുത്‌ലയിലെ നിരോധിത കേന്ദ്രത്തിൽ ചിത്രീകരണം നടത്തിയ രണ്ട് പ്രവാസികളെ സ്റ്റേറ്റ് സെക്യൂരിറ്റി സർവീസ് പിടികൂടി. സുരക്ഷാ വൃത്തങ്ങൾ അരസരിച്ച് പിടിയിലായവരിൽ ഒരാൾക്ക് പ്രദേശത്തേക്കുള്ള അനുമതി ഉണ്ടായിരുന്നു. ഇയാൾ സഹവാസിയായ മതൊരാളെ കൂടി ഒപ്പം കൂട്ടുകയായിരുന്നു. ഇത് സുരക്ഷാ ഉദ്യോഗസ്ഥന്റെ ശ്രദ്ധയിൽ പെടുകയും ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് ചെയ്യുകയും ചെയ്തു.

നിരോധിത പ്രദേശത്ത് അനധികൃതമായി പ്രവേശിച്ചതിനും ചിത്രീകരണം നടത്തിയതിനും അവരെ തടങ്കലിൽ ആക്കാനും മൊബൈൽ ഉപകരണങ്ങൾ കണ്ടുകെട്ടാനും നടപടിയായി.