നിരോധിത സംഘടനയിൽ ചേർന്നു; രണ്ട് കുവൈത്തികൾക്ക് ദീർഘകാല കഠിനതടവ്

0
58

കുവൈത്ത് സിറ്റി: നിരോധിത സംഘടനയിൽ ചേർന്നതിന് രണ്ട് പൗരന്മാർക്ക് ക്രിമിനൽ കോടതി ദീർഘകാല തടവ് ശിക്ഷ വിധിച്ചു. ഒന്നാം പ്രതിക്ക് 17 വർഷം കഠിന തടവും രണ്ടാമത്തെ പ്രതിക്ക് 12 വർഷം കഠിന തടവും വിധിച്ചു. നിയമവിരുദ്ധമായ മാർഗങ്ങളിലൂടെ അടിസ്ഥാന ഭരണകൂട സംവിധാനങ്ങളെ തകർക്കാൻ ലക്ഷ്യമിട്ടുള്ള ഗ്രൂപ്പിൽ ചേരൽ, ദേശീയ താൽപ്പര്യങ്ങൾക്ക് ഹാനികരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുക, വിദേശ രാജ്യങ്ങൾക്കെതിരെ ശത്രുതാപരമായ പ്രവർത്തനങ്ങൾ നടത്തുക, തീവ്രവാദ സംഘടനയ്ക്ക് ധനസഹായം നൽകുക എന്നിവ ഉൾപ്പടെ പ്രതികൾക്കെതിരെ ഗുരുതരമായ നിരവധി കുറ്റങ്ങൾ ചുമത്തുകയും ചെയ്തു.