നിഷാദ് റാവുത്തർക്ക് കേരള പ്രസ്സ് ക്ലബ് കുവൈത്ത് സ്വീകരണം നൽകി

0
45

കുവൈത്ത് സിറ്റി: ഹ്രസ്വസന്ദർശനാർത്ഥം കുവൈത്തിലെത്തിയ മീഡിയവൺ അസോസിയേറ്റ് കോ ഓർഡിനേറ്റിങ് എഡിറ്റർ നിഷാദ് റാവുത്തർക്ക് കേരള പ്രസ്സ് ക്ലബ് കുവൈത്ത് സ്വീകരണം നൽകി . മാധ്യമനൈതികത നിരന്തരം ചർച്ചയാകുമ്പോഴും കേരളത്തിലെ മാധ്യമങ്ങൾ നിർവഹിച്ചു പോരുന്ന സാമൂഹ്യ ദൗത്യം ചെറിയതല്ലെന്ന് നിഷാദ് റാവുത്തർ .പറഞ്ഞു പ്രവാസലോകത്തെ മാധ്യമപ്രവർത്തകർക്കിടയിലെ ഐക്യം മാതൃകാപരമെന്നും , കേരളത്തിൽ ഇത്തരമൊരു സാഹചര്യം കാണാൻ കഴിയില്ലെന്നും പ്രസ്‌ക്ലബ് അംഗങ്ങളുമായി നടത്തിയ സ്നേഹ സംവാദത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു . അബ്ബാസിയ കാലിക്കറ്റ് ഷെഫ് റെസ്റ്റോറന്റിൽ നടന്ന പരിപാടിയിൽ പ്രസ്‌ക്ലബ് പ്രസിഡന്റ് സുജിത് സുരേഷൻ അധ്യക്ഷത വഹിച്ചു . ടി വി ഹിക്മത് സത്താർ കുന്നിൽ, കൃഷ്ണനെ കടലുണ്ടി തുടങ്ങിയവർ സംസാരിച്ചു . ജനറൽ സെക്രട്ടറി സലിം കോട്ടയിൽ സ്വാഗതവും ട്രഷറർ ശ്രീജിത്ത് നന്ദിയും പറഞ്ഞു.