‘നീറ്റ് ചോദ്യപേപ്പർ ചോർന്നിട്ടില്ല ‘

0
74

നീറ്റ് പരീക്ഷ സംബന്ധിച്ച വിവാദങ്ങൾക്ക് വിശദീകരണവുമായി നാഷണൽ ടെസ്റ്റിങ് ഏജൻസി ഡയറക്ടർ ജനറൽ ശുഭ്ദോ കുമാർ. നീറ്റ് പരീക്ഷയുടെ ചോദ്യ പേപ്പറുകൾ ചോർന്നിട്ടില്ലെന്നും വിദ്യാർത്ഥികൾക്ക് നൽകിയ ഗ്രേസ് മാർക്ക്‌ പുനഃപരിശോധിക്കാൻ സമിതി രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 1500ഓളം വിദ്യാർഥികളുടെ ഫലമായിരിക്കും പരിശോധിക്കുക. ഇത് അഡ്മിഷൻ നടപടികളെ ഒരു വിധത്തിലും ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 4700 സെന്ററുകളിലായി നടത്തിയ പരീക്ഷയിൽ ആറു സെന്ററുകളിൽ മാത്രമാണ് പ്രശ്നങ്ങൾ ആരോപിക്കപെടുന്നത്. 24 ലക്ഷം വിദ്യാർഥികളിൽ 1600 പേരെ മാത്രമാണ് ഇത് ബാധിക്കുക. ഫലം പ്രഖ്യാപിച്ചപ്പോള്‍ 67 പേര്‍ക്ക് ഒന്നാം റാങ്ക് ലഭിച്ചതാണ് പ്രധാന ചർച്ചയാകുന്നത്. ഇതിൽ ആറു പേർ ഒരേ സെന്‍ററിൽനിന്ന് പരീക്ഷ എഴുതിയവരാണെന്ന ആരോപണവും പരാതിക്കാർ ഉന്നയിക്കുന്നുണ്ട്. ഒന്നാം റാങ്ക് ലഭിച്ച ചിലർക്ക് ഗ്രേസ് മാർക്ക്‌ നൽകിയെന്നു എൻ. ടി. എ വ്യക്തമാക്കി. എന്‍സിഇആര്‍ടി പാഠപുസ്തകത്തിലെ ഉത്തരത്തിന്‍റെ പിഴവിനാണ് ഗ്രേസ് മാര്‍ക്ക് നൽകിയത്. കൂടാതെ, രണ്ടാം റാങ്ക് ലഭിച്ച വിദ്യാർത്ഥികൾക്ക് സമയം കിട്ടിയില്ല എന്ന പരാതിയിന്മേലുമാണ് ഗ്രേസ് മാർക്ക്‌ അനുവദിച്ചത്. മുൻ കോടതി വിധികളുടെ അടിസ്ഥാനത്തിലാണ് ഗ്രേസ് മാർക്കുകൾ അനുവദിച്ചതെന്ന് എൻ. ടി. എ വ്യക്തമാക്കി.