കുവൈത്ത് സിറ്റി : ഇന്ത്യൻ ഇസ്ലാഹി സെൻറർ കേന്ദ്ര കമ്മിറ്റിന് കീഴിലുള്ള വിദ്യാഭ്യാസ വകുപ്പും ഫൈൻ ആർട്സും സംയുക്തമായി വഫ്രയിൽ സംഘടിപ്പിച്ച നുസ്ഹ പിക്നിക്കിൽ സാൽമിയ മദ്രസ്സ 130 പോയറ്റുമായി ഓവറോൾ ചാമ്പ്യന്മാരായി. അബ്ബാസിയ മദ്രസ്സ രണ്ടാം സ്ഥാനവും ഫഹാഹീൽ മദ്രസ്സ മൂന്നാം സ്ഥാനവും നേടി. കുട്ടികളുടെ ഓട്ടം, പെനാൽട്ടി ഷൂട്ടൌട്ട്, സ്ടോപിക്കിംഗ്, ഫിൽ വാട്ടർ ബോട്ടിൽ, കപ്പ് റൈസ്, ലോംഗ് ചമ്പ്, മ്യൂസിക്കൽ ചെയർ, സ്വീറ്റ് പിക്കിംഗ്, പാസിംഗ് ദ ബോൾ തുടങ്ങിയ വൈവിധ്യമായ മത്സരങ്ങളാണ് സംഘടിപ്പിച്ചത്. മുതിർന്ന പുരുഷന്മാർക്കും സ്ത്രീകൾക്കും വേറിട്ട മത്സരവും ഉണ്ടായിരുന്നു.
ഖുതുബയ്ക്ക് അൽ അമീൻ സുല്ലമി കാളികാവ് നേതൃത്വം നൽകി. വിജയികൾക്കുള്ള സമ്മാന വിതരണം ഐ.ഐ.സി കേന്ദ്ര നേതാക്കൾ വിതരണം ചെയ്തു. മദ്രസ്സ വിദ്യാർത്ഥികളുടെ മാർച്ച് പരേഡിന് ഐ.ഐ.സി പ്രസിഡൻറ് യൂനുസ് സലീം, ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് സലഫി, വൈസ് പ്രസിഡൻറ് സിദ്ധീഖ് മദനി എന്നിവർ സലൂട്ട് സ്വീകരിച്ചു. മത്സരങ്ങൾക്ക് അനസ് മുഹമ്മദ്, അയ്യൂബ് ഖാൻ, അബ്ദുറഹിമാൻ, ടി.എം അബ്ദുറഷീദ്, ബഷിർ പാനായിക്കുളം, അബ്ദുല്ല, നബീൽ ഫാറോഖ്, കെ.സി മുഹമ്മദ്, ടി.എം സരിയ്യ, ഫിൽസർ, ആരിഫ് പുളിക്കൽ, നാഫിൽ പെരുമ്പിലാവ് എന്നിവർ നേതൃത്വം നൽകി. എം.ജി.എം വിംഗ് സ്ത്രീകളുടെ മത്സരത്തിനും നേതൃത്വം നൽകി.