നെഞ്ച്പൊട്ടി നാട് ; മൃതദേഹങ്ങൾ കൊച്ചിയിലെത്തിച്ചു

0
119

കുവൈത്ത്കു സിറ്റി : കുവൈത്തിൽ ലേബർ ക്യാമ്പിൽ ഉണ്ടായ തീ പിടിത്തത്തിൽ ദാരുണമായി മരണപ്പെട്ട മലയാളികളുടെ മൃതദേഹങ്ങൾ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിച്ചു. രാവിലെ പത്തരയോടെയാണ് 23 മലയാളികളുടെ മൃതദേഹങ്ങൾ വ്യോമസേന വിമാനത്തിൽ എത്തിച്ചത്.വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ്ങും ഉന്നത ഉദ്യോഗസ്ഥരും വിമാനത്തിലുണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, മറ്റു മന്ത്രിമാർ എന്നിവർ മൃതദേഹങ്ങൾ ഏറ്റുവാങ്ങും. തമിഴ്നാട്ടിലെ 7 പേരുടെയും കർണ്ണാടകയിലെ ഒരാളുടെയും ഉൾപ്പടെ 31 പേരുടെ മൃതദേഹങ്ങൾ ആണ് കൊച്ചിയിൽ എത്തിച്ചത് . മുംബൈ മലയാളി ഡെന്നി ബേബിയുടെ മൃതദേഹം മുംബൈയിലിറക്കും. കാര്‍ഗോ ടെര്‍മിനലില്‍ അരമണിക്കൂര്‍ പൊതുദര്‍ശനമുണ്ടാകും.