തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ദമ്പതികൾ തീകൊളുത്തി മരിച്ച സംഭവത്തിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന്. തിരുവനന്തപുരം ക്രൈം ബ്രാഞ്ച് യൂണിറ്റിന് അന്വേഷണ ചുമതല നൽകിക്കൊണ്ട് ഡിജിപി ലോക്നാഥ് ബഹറ ഉത്തരവിറക്കി. നെയ്യാറ്റിൻകര സ്റ്റേഷനിലെ പോലീസുകാർക്കെതിരെ ആരോപണമുള്ളതിനാൽ മറ്റൊരു ഏജൻസി അന്വേഷിക്കണമെന്ന് റൂറൽ എസ്പി ശിപാർശ ചെയ്തിരുന്നു. നെയ്യാറ്റിൻകര ഡിവൈഎസ്പിയാണ് കേസ് അന്വേഷിച്ചിരുന്നത്.
ആത്മഹത്യ ചെയ്യാനുണ്ടായ സാഹചര്യം സംബന്ധിച്ചും അന്വേഷണം ഉണ്ടാകും. വീട് ഒഴിപ്പിക്കാനുള്ള പോലീസിന്റെ തിടുക്കമാണു മരണത്തിനു കാരണമായതെന്ന് മരിച്ച രാജന്റെയും അമ്പിളിയുടെയും മക്കളായ രഞ്ജിത്തും രാഹുലും ആരോപിച്ചിരുന്നു.