കുവൈറ്റ്: നോർക്കാ റൂട്ട്സ് മുഖെനെ വനിതാ നഴ്സുമാർക്ക് കുവൈറ്റിൽ തൊഴിലവസരം. രാജ്യത്തെ പ്രമുഖ ആശുപത്രി ശൃംഖലയായ റോയൽ ഹോം ഹെല്‍ത്തിലേക്കാണ് നഴ്സുമാരെ തേടുന്നത്. BSC/GNM ഉം അഞ്ച് വർഷത്തെ പ്രവൃത്തി പരിചയവും ഉള്ള നഴ്സുമാർക്കാണ് അവസരം. 75,000 രൂപയാണ് ഏകദേശ ശമ്പളം. മെഡിക്കല്‍/സര്‍ജിക്കല്‍, എന്‍ഐസിയു, മെറ്റേര്‍ണിറ്റി, ജെറിയാട്രിക്സ് തുടങ്ങിയ മേഖലയില്‍ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്.
താൽപര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ www.norkaroots.orgല്‍ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2019 ഡിസംബര്‍ 31. കൂടുതല്‍ വിവരങ്ങള്‍ ടോള്‍ ഫ്രീ നമ്പരായ 18004253939 (ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം) ലഭിക്കും.