ന്ദ്രബാബു നായിഡുവും മകന്‍ നാരാ ലോകേഷും വീട്ടുതടങ്കലില്‍

0
28

തെലുഗു ദേശം പാര്‍ട്ടി നേതാവും ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവും മകന്‍ നാരാ ലോകേഷും വീട്ടുതടങ്കലില്‍. ഒട്ടേറെ ടി.ഡി.പി. നേതാക്കളെയും കരുതല്‍ തടങ്കലിലാക്കിയിട്ടുണ്ട്. ജഗന്‍ മോഹന്‍ റെഡ്ഡി സര്‍ക്കാരിനെതിരെ ടിഡിപി ആസൂത്രണം ചെയ്ത റാലി ബുധനാഴ്ച നടക്കാനിരിയ്ക്കെയാണ് അറസ്റ്റ്. ഭരണ കക്ഷിയായ വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തങ്ങളുടെ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രണങ്ങള്‍ നടത്തുന്നതായി ആരോപിച്ച് ടിഡിപി വന്‍ പ്രതിഷേധ പരിപാടികളാണ് പ്രഖ്യാപിച്ചിട്ടുള്ളത്.