മെക്സിക്കോ: സിനിമാ ചിത്രീകരണത്തിനിടെ നടന് അലക് ബോള്‍ഡ്വിന്നിന്റെ വെടിയേറ്റ് ഛായാഗ്രാഹക ഹാല്യാന ഹച്ചിന്‍സ് മരിക്കുകയും സംവിധായകന് ജോയല്‍ സോസക്ക് പരിക്കേൽക്കുകയും ചെയ്തു. ന്യൂമെക്സിക്കോയിലെ സാന്റഫെയില്‍ റസ്റ്റ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം.
ഹല്യാനയെ വെടിയേറ്റ ഉടനെ തന്നെ വ്യോമമാര്‍ഗം ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എമര്‍ജന്‍സി വിഭാഗത്തില്‍ ചികിത്സയിൽ കഴിയുകയാണ് ഗുരുതരമായി പരിക്കേറ്റ സോസ. ഷൂട്ടിങ്ങിന് ഏത് തരം തോക്കാണ് ഉപയോഗിച്ചിരുന്നതെന്നും എങ്ങനെയാണ് സംഭവം നടന്നതെന്നും അന്വേഷിച്ചു വരുകയാണെന്ന് സാന്റാഫേ പോലീസ്.
സംഭവത്തെ തുടര്‍ന്ന് സിനിമാ ചിത്രീകരണം നിര്‍ത്തിവെച്ചു. സിനിമയിൽ അബദ്ധത്തില്‍ ഒരാളെ വെടിവെച്ച് കൊല്ലുന്ന പതിമൂന്നുകാരന്റെ അച്ഛന് വേഷമാണ് ബോള്‍ഡ്വിന്‍ അവതരിപ്പിക്കുന്നത്.