റിയാദ്: ന്യൂമോണിയ ബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന മലയാളി മരിച്ചു. കൊല്ലം പള്ളിമുക്ക് സ്വദേശി നസീർ (61) ആണ് ഖമീസ് മുശൈത്തിലെ ജനറൽ ആശുപത്രിയിൽ മരിച്ചത്. ഒന്നരവർഷമായി ഖമീസ് മുത്തൈിൽ ജോലി ചെയ്യുകയായിരുന്നു. സൗദിയുടെ വിവിധ ഭാഗങ്ങളിലായി 12 വർഷമായി പ്രവാസിയാണ്. ഇഖാമ കാലാവധി കഴിഞ്ഞിരുന്നു. ഭാര്യ: ആമിന, മക്കൾ: ഫാത്തിമ, സെയ്ദ് അലി.