ദുബായ് : യുഎഇ – ന്യൂസീലാൻഡ് സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) വിപണിയിലേക്കുള്ള സാധ്യതകൾ ഉപയോഗപെടുത്തിയുള്ള നീക്കം.13 രാജ്യങ്ങളിലായി 375-ലധികം ഷോറൂമുകളുള്ള, ലോകത്തിലെ ഏറ്റവും വലിയ ആറാമത്തെ ജ്വല്ലറി ശ്രുംഖലയായ മലബാർ ഗോൾഡ് & ഡയമണ്ട്സ്, ന്യൂസിലൻഡിലേക്ക് കൂടി സാന്നിധ്യം വ്യാപിപ്പിക്കുന്നു. യുഎഇയും ന്യൂസിലൻഡും തമ്മിൽ ഒപ്പുവച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ (സിഇപിഎ) അടിസ്ഥാനത്തിലാണ് ഈ നീക്കം. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര, സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുന്നു. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ എല്ലാ അന്താരാഷ്ട്ര പ്രവർത്തനങ്ങളും യുഎഇയിലെ മലബാർ ഇന്റർനാഷണൽ ഹബ്ബിലാണ് കേന്ധികരിച്ചിരിക്കുന്നത്. യുഎഇയും ന്യൂസിലാൻഡും തമ്മിൽ സിഇപിഎ കരാർ ഒപ്പുവെച്ചതോടെ ബ്രാൻഡിന്റെ 14 ആമത്തെ രാജ്യത്തിലേക്കുള്ള വികസന പദ്ധതികൾ കൂടുതൽ സുഗമമായി നടപ്പിലാക്കാൻ സാധിക്കും. “ആഗോളതലത്തിൽ സ്വീകാര്യതയുള്ള ഒരു ജ്വല്ലറി റീട്ടെയിലർ എന്ന നിലയിലും, ഞങ്ങളുടെ അന്താരാഷ്ട്ര പ്രവർത്തനങ്ങളെല്ലാം യുഎഇയിൽ കേന്ധികരിച്ചതിനാലും യുഎഇ ന്യൂസിലൻഡും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (സിഇപിഎ) പുതിയ വിപണിയിലേക്കുള്ള ഞങ്ങളുടെ വികസന പ്രവർത്തനങ്ങളെ ഊർജ്ജിതമാക്കുന്നു. ഈ കരാർ സാമ്പത്തിക ബന്ധം ശക്തിപ്പെടുത്താൻ മാത്രമല്ല, ഞങ്ങളുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും പുതിയൊരു ജനതയിലേക്ക് എത്തിക്കാനുള്ള സാദ്ധ്യതകൾ തുറന്നു തരുന്നു. ലോകത്തിലെ നമ്പർ വൺ ജ്വല്ലറി റീട്ടെയിലറാവുക എന്ന ലക്ഷ്യത്തിലേക്ക് മലബാർ ഗോൾഡ് & ഡയമണ്ട്സ് ഒരു ചുവടുകൂടി വെയ്ക്കുകയാണെന്നും മലബാർ ഗ്രൂപ്പ് ചെയർമാൻ. എം.പി. അഹമ്മദ് അഭിപ്രായപ്പെട്ടു. വിപുലീകരണത്തിന്റെ പ്രാരംഭ ഘട്ടത്തിൽ, മലബാർ ഗോൾഡ് & ഡയമണ്ട്സ് 75 ദശലക്ഷം ന്യൂസിലൻഡ് ഡോളർ ഇൻവെസ്റ്റ് ചെയ്യും. ഈ സുപ്രധാന നിക്ഷേപത്തിലൂടെ മൂന്ന് ലോകോത്തര ഷോറൂമുകൾ ആരംഭിക്കാനാണ് പദ്ധതിയിടുന്നത്. ഇത് ബ്രാൻഡിന്റെ അപൂർവമായ ആഭരണ ശേഖരങ്ങളും പ്രശസ്തമായ കരകൗശല ഉപഭോക്താക്കളിലേക്ക് എത്തിക്കും. വൈദഗ്‌ധ്യവും ന്യൂസിലൻഡിലെ “രണ്ടു രാജ്യങ്ങളുടെയും വ്യാപാര നിക്ഷേപ മേഖലകളിൽ ഗുണകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ ഇതിനോടകം തന്നെ ഈ കരാറിന് സാധിച്ചിട്ടുണ്ടെന്നത് ഏറെ പ്രചോദനം നൽകുന്നുവെന്ന്” യുണൈറ്റഡ് അറബ് എമിറേറ്റിലെ ന്യൂസിലൻഡ് ട്രേഡ് കമ്മീഷണറും ദുബായ്, നോർത്തേൺ എമിറേറ്റ്സ് കോൺസൽ ജനറലുമായ അഹമ്മദ് സക്കൗട്ട് പറഞ്ഞു. ന്യൂസീലാൻഡിനും യുഎഇയ്ക്കും ഇടയിൽ പുതിയ ബിസിനസ് സാധ്യതകളും നിക്ഷേപ പദ്ധതികളും കൊണ്ടുവരാൻ കഴിയുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“ഒട്ടേറെ സവിശേഷതകളുള്ള ഒരു വലിയ വിപണിയാണ് ന്യൂസീലാൻഡിലേത്. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ആഭരണ നിർമാണത്തിലെ കലാചാരുതയും ഗുണനിലവാരവും ആധികാരികതയും അംഗീകരിക്കുന്ന ഉപഭോക്താക്കളിലേക്ക് എത്തിച്ചേരാനുള്ള അവസരമാണ് ഞങ്ങൾക്ക് ലഭിക്കുന്നതെന്ന്” മലബാർ ഗോൾഡ് & ഡയമണ്ട്സ് ഇന്റർനാഷണൽ ഓപ്പറേഷൻസ് മാനേജിംഗ് ഡയറക്ടർ ഷംലാൽ അഹമ്മദ് അഭിപ്രായപ്പെട്ടു. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആഭരണ വ്യാപാര കേന്ദ്രങ്ങളിലൊന്നായ യുഎഇ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ അന്താരാഷ്ട്ര പ്രവർത്തനങ്ങളുടെ കേന്ദ്രമായി നിലകൊള്ളുന്നതുകൊണ്ടു തന്നെ ബ്രാൻഡിന്റെ ന്യൂസിലൻഡിലെ വളർച്ചയെ കൂടുതൽ സുഗമവും കാര്യക്ഷമവുമാക്കുന്നതാണ് പുതുതായി നടപ്പിലാക്കിയ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ. വിശ്വാസം, സുതാര്യത, ഉപഭോക്ത്യ സംതൃപ്തി എന്നീ മുല്യങ്ങൾക്ക് അധിഷ്ഠിതമായി പ്രവർത്തിക്കുന്ന മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ന്യൂസിലൻഡിലേക്കു കൂടി വ്യാപിപ്പിക്കുന്നത് ഈ മേഖലയുടെ ആഭരണ സംസ്കാരത്തെ വരെ പുനർനിർവചിക്കുന്ന ഒരു സുപ്രധാന ചുവടുവെപ്പ് ആയിരിക്കും.”മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ആഗോളതലത്തിൽ വേഗതയോടെ മുന്നേറുമ്പോഴും പാരിസ്ഥിതികവും സാമൂഹികവുമായ ESG ( Environmental, Social and Governance) തത്വങ്ങൾ പൂർണമായും പിന്തുടർന്നിട്ടുണ്ട്. സിഇപിഎയിൽ പരാമർശിക്കുന്ന വ്യാപാര – വികസന അധ്യായവുമായി ബന്ധപ്പെട്ട പ്രാദേശിക നിയമങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് 100% ഉറപ്പുവരുത്തും. ന്യൂസിലാൻഡിലും ബിസിനസിന്റെ മേഖലകളിലും ഉത്തരവാദിത്തത്തിനും സുസ്ഥിരതയ്ക്കും പ്രാധാന്യം നൽകുന്ന ഒരു മാതൃകാ സ്ഥാപനമായി പ്രവർത്തിക്കുമെന്ന പ്രതിബദ്ധത ഞങ്ങൾ ഉയർത്തിപ്പിടിക്കും.” മലബാർ ഗ്രൂപ്പ് വൈസ് ചെയർമാൻ കെ പി അബ്ദുൽസലാം അഭിപ്രായപ്പെട്ടു. എല്ലാ ന്യൂസിലൻഡിലെ ആഭരണ പ്രേമികൾക്ക് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ സിഗ്നേച്ചർ കളക്ഷൻസും സേവനവും നല്കുന്നതിനോടൊപ്പം സുസ്ഥിരവും ധാർമികവുമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നത് ബ്രാൻഡ് തുടരും. ആഗോളതലത്തിൽ ചർച്ച ചെയ്യപ്പെട്ടിട്ടുള്ള ബ്രാൻഡിന്റെ ഉത്തരവാദിത്തത്തോടെയുള്ള ഖനനം, പരിസ്ഥിതി സൗഹൃദപരമായ പ്രക്രിയകൾ, സമൂഹിക ക്ഷേമ പദ്ധതികൾ എന്നിവ പുതിയ ഷോറൂമുകളിലും പാലിക്കും. ആരോഗ്യം, പാർപ്പിടം, ഹംഗർ ഫ്രീ വേൾഡ്, സ്ത്രീ ശാക്തീകരണം, വിദ്യാഭ്യാസം, പരിസ്ഥിതി എന്നിവയുൾപ്പെടെയുള്ള ESG (Environmental, Social and Governance) വ്യവസ്ഥയെ അടിസ്ഥാനമാക്കിയാണ് മലബാർ ഗ്രൂപ്പ് ഓരോ പദ്ധതിയും നടപ്പിലാക്കുന്നത്. ബിസിനസ്സുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന എല്ലാവർക്കും അതിന്റെ വളർച്ചയിൽ നിന്ന് പ്രയോജനം ലഭിക്കുന്നുണ്ടെന്ന് കമ്പനി ഉറപ്പാക്കുകയും ലാഭത്തിന്റെ 5% ബ്രാൻഡ് പ്രവർത്തിക്കുന്ന ഓരോ രാജ്യത്തെയും സാമൂഹിക, പാരിസ്ഥിതിക ക്ഷേമ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുകയും ചെയ്യുന്നുണ്ട്.