കുവൈറ്റ് സിറ്റി: പടിഞ്ഞാറൻ ഇറാനിൽ വ്യാഴാഴ്ച രാവിലെ ഭൂചലനം അനുഭവപ്പെട്ടതായി കുവൈറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയൻ്റിഫിക് റിസർച്ചിലെ കുവൈറ്റ് നാഷണൽ സീസ്മിക് നെറ്റ്‌വർക്ക് അറിയിച്ചു. റിക്ടർ സ്കെയിലിൽ 5.6 രേഖപ്പെടുത്തി. കുവൈറ്റ് സമയം രാവിലെ 7:20 ന് 10 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനം ഉണ്ടായത്. കുവൈറ്റ് സിറ്റിയിൽ നിന്ന് ഏകദേശം 273 കിലോമീറ്റർ അകലെയാണ് ഭൂകമ്പത്തിൻ്റെ പ്രഭവകേന്ദ്രം . കുവൈത്തിൽ ഉടനീളമുള്ള നിരവധി താമസക്കാർ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട് ചെയ്തു. കുവൈത്തിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.