പതിവ് സന്ദർശകർക്ക് ഇനി ഓരോ തവണയും കണ്ണ് സ്കാൻ ചെയ്യണ്ട; പുതിയ ഇളവുമായി ദുബായ്

0
32

ദുബായ്: രാജ്യത്തെ സന്ദർശകവിസയിൽ എത്തുന്ന പതിവ് സഞ്ചാരികൾക്ക് പുതിയ ഇളവ് നൽകി ദുബായ്: യാത്രക്കാർക്ക് ഓരോ തവണയും നടത്തേണ്ടി വരുന്ന കണ്ണ് പരിശോധന ഇനി മുതൽ നിത്യസന്ദർശകർ നടത്തേണ്ടി വരില്ല. ആദ്യ സന്ദർശനത്തിൽ തന്നെ യാത്രക്കാരുടെ മുഴുവൻ ബയോമെട്രിക് വിവരങ്ങളും രേഖപ്പെടുത്തുന്ന സംവിധാനം ഉടൻ നടപ്പിലാക്കാനാണ് നീക്കം.

നിലവിൽ ദുബായിലെത്തുന്ന യാത്രക്കാർ ഐറിസ് സ്കാനിംഗ്, ഫേഷ്യൽ റെക്കഗ്നിഷൻ എന്നിവ രേഖപ്പെടുത്തുന്നതിനായി എയർപോ‌ർട്ടിൽ‌ കാത്തു നിൽക്കേണ്ടി വരുന്നുണ്ട്. അധികം വൈകാതെ പതിവ് സഞ്ചാരികളെ ഇതിൽ നിന്ന് ഒഴിവാക്കുമെന്ന വിവരം ദുബായ് താമസ-കുടിയേറ്റ വകുപ്പാണ് അറിയിച്ചിരിക്കുന്നത്.

വിമാനത്താവളത്തിൽ തന്നെ ഇത്തരത്തിൽ ബയോമെട്രിക് വിവരങ്ങൾ രേഖപ്പെടുത്തി സൂക്ഷിക്കാൻ കാമറകൾ പ്രവർത്തനം ആരംഭിക്കും. ആദ്യ യാത്രയിൽ തന്നെ വിവരങ്ങൾ ശേഖരിച്ച് വയ്ക്കുന്നതിനാൽ പിന്നീട് കാമറകൾ യാത്രക്കാരെ സ്വയം തിരിച്ചറിയും.റെസിഡന്റ് വിസയുള്ള യാത്രക്കാർക്ക് മാത്രമാണ് ആദ്യഘട്ടത്തിൽ പുതിയ സൗകര്യം.