പനി: തൃശ്ശൂർ സ്വദേശിയായ 5 വയസുകാരി റാസല്‍ഖൈമയിൽ മരിച്ചു

0
26

റാസൽഖൈമ: കടുത്ത പനിയെ തുടർന്ന് റാസൽഖൈമയിൽ അഞ്ചുവയസുകാരി മരിച്ചു, തൃശ്ശൂർ അഞ്ചേരി തട്ടിൽ ജോബിൻ ജോസഫിന്റെ മകൾ ദിയ റോസ് ആണ് മരിച്ചത്. പനി മൂർച്ഛിച്ചതിനെ തുടർന്ന് കുട്ടിയെ ഞായറാഴ്ച വൈകുന്നേരത്തോടെ ഷാം ആശുപത്രിയിലെത്തിച്ചിരുന്നു. എന്നാൽ സ്ഥിതി മോശമായതിനാൽ റാക് സഖർ ആശുപത്രിയിലേക്ക് മാറ്റി.

ഇവിടെ ചികിത്സയിലിരിക്കെ രാത്രി 12 മണിയോടെയായിരുന്നു മരണം. റാക് ഇന്ത്യൻ പബ്ലിക് സ്കൂളിൽ യുകെജി വിദ്യാർഥി ആയിരുന്നു. ജിനിയാണ് മാതാവ്. നാല് വയസുള്ള ഒരു സഹോദരനുണ്ട്.