പരിശോധനാ കാമ്പയിൻ : ക്യാപിറ്റൽ ഗവർണറേറ്റിലെ 12 ഭക്ഷ്യസ്ഥാപനങ്ങൾ അടച്ചുപൂട്ടി

0
38

കുവൈത്ത് സിറ്റി: പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷനിലെ മുബാറക്കിയ ഇൻസ്പെക്ഷൻ സെൻ്റർ നടത്തിയ പരിശോധനാ കാമ്പയിനിൽ ക്യാപിറ്റൽ ഗവർണറേറ്റിലെ 12 ഭക്ഷ്യസ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും വിവിധ നിയമലംഘന റിപ്പോർട്ട് ചെയ്യുകയും ചെയ്തു. മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്ത മാംസത്തിൻ്റെയും മത്സ്യത്തിൻ്റെയും വിൽപ്പനയും മായം കലർന്ന ഭക്ഷണങ്ങളുടെ വ്യാപാരവും കണ്ടെത്തി. കൂടാതെ അതോറിറ്റിയുടെ ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച ഒരു സ്ഥാപനവും പരിശോധനയിൽ കണ്ടെത്തി.