കുവൈത്ത് സിറ്റി: ഹൈസ്‌കൂൾ പരീക്ഷകളുടെ ചോർച്ചയിൽ പങ്കുണ്ടെന്ന് ആരോപിച്ച് കുവൈത്ത് പരമോന്നത കോടതി നാല് പേർക്ക് ജയിൽ ശിക്ഷ വിധിച്ചു. രഹസ്യങ്ങൾ വെളിപ്പെടുത്തിയതിന് രണ്ട് കുവൈറ്റ് പൗരന്മാർക്ക് രണ്ട് വർഷം വീതം തടവും ഒരു കുവൈറ്റിക്കും ഒരു പ്രവാസിക്കും ആറ് മാസം വീതം തടവും കാസേഷൻ കോടതി വിധിച്ചിട്ടുണ്ട്. അതേസമയം, ഇതേ കേസിൽ മറ്റ് ഏഴ് പേരെ കോടതി വെറുതെവിട്ടു. ജൂണിൽ, കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം ഇസ്ലാമിക വിദ്യാഭ്യാസ പരീക്ഷ റദ്ദാക്കുകയും അതിൻ്റെ ചോദ്യോത്തരങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെത്തുടർന്ന് വീണ്ടും ഷെഡ്യൂൾ ചെയ്യുകയും ചെയ്തിരുന്നു. ചോർച്ചയുമായി ബന്ധപ്പെട്ട് പത്ത് പ്രതികളെ പിന്നീട് അറസ്റ്റ് ചെയ്തു. സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രാലയത്തിലെ നാല് ജീവനക്കാരും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്ന മറ്റ് ആറ് ജീവനക്കാരുമാണ് ഉൾപ്പെട്ടിരുന്നത്.