പഴയകാലത്തെ ഓർമ്മപ്പെടുത്തി വിഷു പുലരി

0
28

മുൻകാലങ്ങളിൽ വിഷു ദിവസം പുലർച്ചെ കുട്ടികൾ കൂട്ടമായി വീടുകളിൽ വിഷുക്കണി കാണാൻ പോകുന്ന ഒരു ചടങ്ങ് ഉണ്ടായിരുന്നു. കണി കണിയോ ….. കണി കണിയോ ….. എന്ന് വിളിച്ച് എല്ലാ വീടുകളിലും ചെന്ന് കണി കാണുമ്പോൾ വീട്ടിലെ പ്രായമായ സ്ത്രീ അവർക്ക് ഉണ്ണിയപ്പം കൊടുക്കും ആ ഉണ്ണിയപ്പം കൈയ്യിൽ കരുതിയിരിക്കുന്ന പച്ച ഇർക്കിലിൽ കോർക്കും എന്നാൽ ഇന്നത്തെ തലമുറയ്ക്ക് അത് അറിയുകയയില്ല അറിയിക്കാൻ മറ്റുള്ളവർ ശ്രമിക്കാറുമില്ല. അന്യം നിന്നുപോയ ആ ഒരു ചടങ്ങ് ഈ വിഷു പുലരിയിൽ ഒളവറയിലെ മദ്ധ്യവയസ്കരായ കുറച്ച് പേർ വീണ്ടും ഓർമ്മിപ്പിക്കും വിധം വീടുകളിൽ കയറിയിറങ്ങി പുലർച്ചെ നാലു മണി മുതൽ ഒളവറയിലെ കുറച്ചു വീടുകൾകയറി ഇറങ്ങി ഉണ്ണിയപ്പം ഈർക്കിലിൽ കോർത്ത് കണി വിളികളുമായി നീങ്ങി. മിക്ക വീടുകളിലും എന്ത് ചെയ്യണം എന്നറിയാതെ പരിഭ്രമിക്കുന്നതും കണ്ടു. പ്രായമുള്ള സ്ത്രീകളുള്ള വീട്ടിൽ വളരെ സന്തോഷത്തോടെ സ്വീകരിച്ചു പഴയ വിഴുക്കാലം ഓർത്ത് വിങ്ങി പോയവരും ഉണ്ടായിരുന്നു. നളിനാക്ഷൻ ഒളവറ, ടി വി ഗോപി, കെ വി സുരേന്ദ്രൻ ,പി പി ശശി, ടി വി പവിത്രൻ, ടി വി രാജു എന്നിവരായിരുന്നു ഇതിന് മുന്നിട്ടിറങ്ങയത്.