പഴയ കറൻസികൾ മാറ്റാൻ നിർദേശവുമായി കുവൈറ്റ് സെൻട്രൽ ബാങ്ക്

0
74

കുവൈത്ത് സിറ്റി : രാജ്യത്ത് പഴയ നോട്ടുകൾ മാറ്റി പുതിയ കറൻസികൾ കരസ്ഥമാക്കാൻ നിർദേശവുമായി കുവൈറ്റ് സെൻട്രൽ ബാങ്ക്. ബാങ്ക് പുറത്തിറക്കിയ അഞ്ചാം എഡിഷൻ നോട്ടുകൾ മാറ്റി പുതിയ ആറാം എഡിഷൻ നോട്ടുകൾ സ്വീകരിക്കാനാണ് നിർദേശം. കറൻസി മാറ്റാനുള്ള അവസാന തീയതി 2025 ഏപ്രിൽ 18 ആയിരിക്കുമെന്ന് സെൻട്രൽ ബാങ്ക് ഓഫ് കുവൈറ്റ് അറിയിച്ചു. നിർദ്ദിഷ്ട തീയതിക്ക് ശേഷം പഴയ കറൻസികളുമായെത്തുന്നവർക്ക് പുതുക്കി നൽകില്ലെന്നും ബാങ്ക് എക്സ് പ്ലാറ്റ് ഫോമിലൂടെ അറിയിച്ചു . കൂടാതെ നിലവിലെ നോട്ടുകളിലേക്ക് സുഗമമായ മാറ്റം ഉറപ്പാക്കുന്നതിന് സമയപരിധിക്ക് മുമ്പ് തന്നെ എക്സ്ചേഞ്ച് പൂർത്തിയാക്കാൻ അഞ്ചാമത്തെ എഡിഷൻ നോട്ടുകൾ ഉപയോഗിക്കുന്നവരോട് ബാങ്ക് അറിയിച്ചു.