പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് – ബിജെപി സംഘര്‍ഷത്തിൽ മൂന്ന് പേര്‍ കൊല്ലപ്പെട്ടു

0
22

പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് – ബിജെപി സംഘര്‍ഷത്തിൽ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലാണ് സംഘര്‍ഷമുണ്ടായത്. ശനിയാഴ്ച വൈകിട്ട് നടന്ന അക്രമസംഭവങ്ങളിൽ തൃണമൂൽ പ്രവര്‍ത്തകനായ ഖയൂം മൊല്ല, ബിജെപി പ്രവര്‍ത്തകരായ പ്രദീപ് മൊണ്ഡൽ, സുകന്ത മൊണ്ഡൽ എന്നിവരാണ് കൊല്ലപ്പെട്ടത്. പൊതുസ്ഥലത്ത് സ്ഥാപിച്ചിരുന്ന പാര്‍ട്ടി പതാകകള്‍ നീക്കം ചെയ്യുന്നതിന്‍റെ പേരിലുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിൽ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ട്.