പാരാലിമ്പിക് ഗെയിംസ്: അൽ-റാജിക്ക് അഭിനന്ദന സന്ദേശമയച്ച് അമീർ

0
105

കുവൈത്ത് സിറ്റി: പാരീസ് 2024 പാരാലിമ്പിക് ഗെയിംസിൽ വെങ്കല മെഡൽ നേടിയതിന് അമീർ ഷെയ്ഖ് മിഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹ് ഫൈസൽ അൽ-റാജിക്ക് അഭിനന്ദന സന്ദേശം അയച്ചു. നേട്ടത്തെ അഭിനന്ദിച്ച അമീർ അത്‌ലറ്റിന് കൂടുതൽ വിജയങ്ങൾ ആശംസിച്ചു. കിരീടാവകാശി ഷെയ്ഖ് സബാഹ് അൽ ഖാലിദ് അൽ ഹമദ് അൽ സബാഹ്, പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അൽ അബ്ദുല്ല അൽ സബാഹ് എന്നിവരും റാജിക്ക് അഭിനന്ദന സന്ദേശം അയച്ചു. പുരുഷന്മാരുടെ 5000 മീറ്റർ ഓട്ടത്തിലാണ് റാജി വെങ്കലം നേടിയത്. നടന്നുകൊണ്ടിരിക്കുന്ന പാരാലിമ്പിക് ഗെയിംസിൽ കുവൈത്തിന്‍റെ ആദ്യ മെഡലാണിത്.