പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ് ശിശുദിനം ആഘോഷിച്ചു

0
113

കുവൈത്ത് സിറ്റി: പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ് ബാലസമിതിയുടെ ആഭിമുഖ്യത്തിൽ ശിശുദിനം ആഘോഷിച്ചു. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ച ആഘോഷ പരിപാടികൾക്ക് പൽപക് ബാലസമിതി ഭാരവാഹികൾ നേതൃത്വം നൽകി. ബാല സമിതി പ്രസിഡൻറ് അനാമിക അപ്പുക്കുട്ടൻ അധ്യക്ഷത വഹിച്ച യോഗത്തിൽ MX റൈഡിങ് , ഹോഴ്സ് റൈഡിങ് , സ്വിമ്മിങ് എന്നിവയിൽ മികവ് തെളിയിച്ച കുമാരി കേത്‌ല്യൻ റെയ്മണ്ട് മുഖ്യ അതിഥിയായി പങ്കെടുക്കുകയും ചടങ്ങുകളുടെ ഉദ്ഘാടന കർമ്മം നിർവഹിക്കുകയും ചെയ്തു. സിദ്ധാർത് പ്രസാദ് ശിശുദിന സന്ദേശം നൽകി. വൈഭവ് ധീരജ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ഹന ജസനിയ, രാജി ജയരാജ്, സക്കീർ പുതുനഗരം, പ്രേംരാജ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ചന്ദന സതീഷ് നന്ദി പറഞ്ഞു. കുട്ടികളിൽ സ്വയം-അച്ചടക്കം എങ്ങനെ വളർത്തി എടുക്കാമെന്നതിനെ കുറിച്ച് സെമിനാർ ചടങ്ങിൽ ചിത്ര വെല്ലോലികലം അവതരിപ്പിച്ചു.കേരള സക്കാരിൻ്റെ കീഴിലുള്ള മലയാളം മിഷൻ നടത്തിയ പരീക്ഷയിൽ കണിക്കൊന്ന പരീക്ഷ എഴുതി വിജയിച്ച 17 കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ ചടങ്ങിൽ വെച്ച് വിതരണം ചെയ്തു.ബാല സമിതി കുട്ടികളുടെ രചനകളും അവർ വരച്ച ചിത്രങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് ഈ- മാഗസിൻ ചടങ്ങിൽ പ്രകാശനം ചെയ്തു. മ്യൂസിക് ബാൻഡ്, സംഘഗാനം, കൂടാതെ വിവിധ മത്സരങ്ങളും ചടങ്ങുകളുടെ ഭാഗമായി സംഘടിപ്പിച്ചു. ചടങ്ങുകൾക്ക് നവനീത് കൃഷ്ണൻ, തനുശ്രീ, ദൃശ്യപ്രസാദ്, ശ്രീജ മധു, ശോഭ ദിനേശ്, ശ്വേതാ സുരേഷ് എന്നിവർ നേതൃത്വം നൽകി.