പാലക്കാട് സ്വദേശി കുവൈത്തിൽ നിര്യാതനായി

0
15

കുവൈറ്റ് സിറ്റി : പാലക്കാട് സ്വദേശി കുവൈത്തിൽ നിര്യാതനായി. മണലി അക്ഷയ വാര്യം വീട്ടിൽ മാധവൻ കുട്ടി വാര്യർ (രമേഷ് കുമാർ) ആണ് മരിച്ചത്. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് കുവൈത്തിലെ അമീരി ഹോസ്പിറ്റലിൽ വെച്ചായിരുന്നു മരണം. പാലക്കാട് ജില്ലാ അസോസിയേഷൻ , പൽപക് സാൽമിയ ഏരിയ എന്നിവയിൽ അംഗമായിരുന്നു. ഭാര്യ: ബിന്ദു വരദ. മക്കൾ രബിരാം രമേഷ് വാര്യർ, രശ്മി രമേഷ് വാരിയർ . മൃതദേഹം നാട്ടിലെത്തിക്കും.