പാസ്പോർട്ട് സേവാ പോർട്ടൽ താൽക്കാലികമായി നിർത്തിവയ്ക്കുന്നതായി ഇന്ത്യൻ എംബസി

കുവൈറ്റ് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ പാസ്പോർട്ട് സേവാ പോർട്ടൽ താൽക്കാലികമായി നിർത്തിവയ്ക്കുന്നതായി ഇന്ത്യൻ എംബസി അറിയിച്ചു. സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനെ തുടർന്നാണ് സേവനങ്ങൾ നിർത്തിവയ്ക്കുന്നത്. നാളെ മുതൽ സെപ്റ്റംബർ 23 തിങ്കളാഴ്ച വരെ ഇത് തുടരും. തുടർന്ന്, പാസ്പോർട്ട്, പാസ്പോർട്ട് ബന്ധപ്പെട്ട സേവനങ്ങൾ എന്നിവയ്ക്കായി കുവൈറ്റ് സിറ്റി, ഫഹാഹീൽ, ജിബ് അൽ ഷുവൈഖ്, ജഹ്‌റ എന്നിവിടങ്ങളിലെ ഇന്ത്യൻ കോൺസുലർ ആപ്ലിക്കേഷൻ സെൻ്ററുകളിലും (ഐസിഎസി) എംബസിയിലും സേവനങ്ങൾ ലഭ്യമാകില്ല.