പിടിച്ചെടുത്ത വാഹനങ്ങളിൽ നിന്ന് നമ്പർ പ്ലേറ്റ് മോഷ്ടിച്ച കുവൈത്തിയെ തടങ്കലിൽ വയ്ക്കാൻ ഉത്തരവ്

0
10

കുവൈറ്റ്‌ സിറ്റി : വാഹനത്തിന്‍റെ നമ്പര്‍ പ്ലേറ്റുകൾ മോഷ്ടിച്ച കുറ്റത്തിന് കുവൈത്ത് മുനിസിപ്പാലിറ്റി ജീവനക്കാരനെ തടങ്കലിൽ വെക്കാൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു.അന്വേഷണം തീരുന്നതുവരെയും ഇയാളെ തടങ്കലിൽ വയ്ക്കണം. നയീം സ്‌ക്രാപ്പ്‌യാർഡിൽ പിടിച്ചെടുത്ത ഒരു വാഹനത്തിന്‍റെ നമ്പര്‍ പ്ലേറ്റുകൾ മോഷ്ടിച്ച്, തന്‍റെ നിയമപരമായി പിടിച്ചെടുത്ത കാറിൽ ഒട്ടിച്ചുവെച്ച് കണ്ടെത്തൽ ഒഴിവാക്കാൻ ശ്രമിച്ചെന്ന ആരോപണത്തിലാണ് നടപടി.