കുവൈറ്റ് സിറ്റി: പിടിയിലായ 77 റസിഡൻസി നിയമ ലംഘകരും 13 വിസിറ്റ് വിസ ലംഘകരും വിദ്യാഭ്യാസ മന്ത്രാലയം സ്പോൺസർ ചെയ്തവരായിരുന്നതാണെന്ന് ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് ചെയ്തു. കണക്കുകൾ പ്രകാരം 49 ഈജിപ്ഷ്യൻ പൗരന്മാരും 12 സിറിയൻ പൗരന്മാരും 6 ജോർദാൻ പൗരന്മാരും ടുണീഷ്യ, ഇന്ത്യ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള 3 പേർ വീതവും നിയമലംഘകരിൽ ഉൾപ്പെടുന്നു. സോമാലിയ, എറിത്രിയ എന്നിവിടങ്ങളിൽ നിന്ന് 2 നിയമലംഘകർ വീതവും തുർക്കി, ഫിലിപ്പീൻസ്, ഇറാഖ്, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ, ജപ്പാൻ, ഇറാൻ, കാനഡ, നോർവേ, ബെനിൻ എന്നിവിടങ്ങളിൽ നിന്ന് 1 നിയമലംഘകരും ഉണ്ടായിരുന്നു. സന്ദർശക വിസ ലംഘിച്ച 13 പേരിൽ 12 പേരും 16 മുതൽ 25 വർഷം വരെ ലംഘനം നടത്തിയവരാണ്.