പിതാവിനെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മകന് വധശിക്ഷ

0
53

കുവൈത്ത് സിറ്റി: പിതാവിനെ വെടിവെച്ചുകൊന്ന കേസിൽ പ്രതിയായ മകന് വധശിക്ഷ വിധിച്ച് ക്രിമിനൽ കോടതി. മയക്കുമരുന്നിന്റെ അമിത ഉപയോഗമാണ് കൊലപാതക പ്രേരണയുണ്ടാക്കിയതെന്നാണ് പ്രതിയുടെ മൊഴി. അൽ ഫിർദൗസ് ഏരിയയിലാണ് സംഭവം. മയക്കുമരുന്ന് ഉപയോഗത്തെച്ചൊല്ലി പിതാവും പ്രതിയായ മകനും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായി. ഇതേതുടർന്ന് മെഷീൻ ഗൺ ഉപയോഗിച്ച് പിതാവിന് നേരെ വെടിയുതിർക്കുകയായിരുന്നു. കുറ്റകൃത്യത്തിൻ്റെ തീവ്രത കണക്കിലെടുത്താണ് വധശിക്ഷ നടപ്പിലാക്കാനുള്ള കോടതിയുടെ തീരുമാനം.