ഇറ്റിലിയിലെ പിസ എന്ന സ്ഥലത്തെ കത്തീഡ്രലിന്റെ ബെൽ ടവറാണ് ചരിഞ്ഞ ഗോപുരം. 14,500 ടൺ ഭാരമുള്ള ഈ ടവർ ചരിവ് കാരണം പ്രസിദ്ധമാണ്. ഈ ഗോപുരത്തിന്റെ ചരിത്രവും ഇത് എന്തുകൊണ്ടാണ് നിലം പതിക്കാതെ നിലനില്‍ക്കുന്നത് എന്നും നോക്കാം.
AD 1173 – ൽ 3 മീറ്റർ ആഴത്തിലുള്ള ഫൗണ്ടേഷൻ സ്ഥാപിച്ച് ടവറിന്റെ നിർമ്മാണം ആരംഭിച്ചു. അതിന്റെ മുകളിലാണ് ടവറിന്റെ നിർമ്മാണം തുടങ്ങിയത്. കെട്ടിടം മൂന്നാം നിലയിലേക്ക് എത്തുമ്പോൾ അത് ചെരിഞ്ഞിരിക്കുകയാണെന്ന് ശ്രദ്ധിക്കപ്പെട്ടു. ഈ ടവറിന്റെ ഫൗണ്ടേഷന്‍, വന്‍ കെട്ടിടങ്ങള്‍ക്ക് പര്യാപ്തമല്ലാത്ത ചരലും മണ്ണും ഉള്ള ഭൂമിയില്‍ നിർമ്മിച്ചതാണ് കാരണം. അന്നത്തെ ജിയോടെക്നിക്കൽ പഠനങ്ങൾ വളരെയധികം പരിമിതവുമായിരുന്നു. ചെരിവ് ശ്രദ്ധയിൽപ്പെട്ടതിനെ തുടര്‍ന്ന് floor level ആക്കുന്നതിനായി അന്നത്തെ എഞ്ചിനീയർമാർ കെട്ടിടത്തിന്റെ ചെരിയുന്ന ഭാഗത്ത് ഉയർന്ന ചുവരുകള്‍ നിർമിക്കുകയും ചെയ്തു. എന്നാല്‍ ആയത് കൂടുതല്‍ പ്രശ്നങ്ങൾ സൃഷ്ടിച്ചു. അധിക ഭാരത്തിന്റെ കാരണത്താൽ ടവറിന്റെ ചെരിഞ്ഞ ഭാഗം കൂടുതൽ താഴുവാന്‍ തുടങ്ങി. നിര്‍മ്മാണത്തിനിടെയുണ്ടായ ഇടവേളകള്‍ കാരണം 199 വർഷത്തോളം കെട്ടിട നിർമ്മാണം നീണ്ടു. നീണ്ട ഇടവേളകളിലൂടെ തറിയലെ മണ്ണ് കൂടുതല്‍ ഉറക്കുന്നതിന് കാരണമാവുകയും ആയത് ടവർ തകർന്നുപോകാതിരിക്കുന്നതിന് സഹായകരം ആവുകയും ചെയ്തു. പക്ഷേ പിസ ഗോപുരം പ്രസ്തുത മണ്ണിൽ തുടർച്ചയായി നിലനിൽക്കുകയാണെങ്കിൽ വര്‍ഷങ്ങള്‍ക്ക് ശേഷം നിലം പതിക്കാന്‍ സാധ്യതയുണ്ടെന്ന് പലരും ആശങ്കപ്പെട്ടു. തുടര്‍ന്ന് ആധുനിക നിര്‍മാണ പ്രവര്‍ത്തനത്തിലൂടെ ടവറിന്റെ അടിത്തറ ബലപ്പെടുത്തുന്നതിന്റെ ഭാഗമായി 1990 ൽ ടവർ അടച്ചു. തുടര്‍ന്ന് ടവറിന്റെ അടിത്തറയോട് ചേര്‍ന്ന് 40 മീറ്റർ ആഴമുള്ള 361 ഗർത്തങ്ങൾ നിര്‍മിച്ച് അവയിലൂടെ 90 ടൺ കോൺക്രീറ്റ് അടിച്ചു നിറക്കുകയും ഫൗണ്ടേഷനുകളുടെ താഴെ പൈലിംഗുകൾ നിർമ്മിക്കുകയും ചെയ്തു. കൂടാതെ ടവറിന്റെ ചെരിഞ്ഞ ഭാഗത്തെ തറിയില്‍ നിന്നും മണ്ണ് നീക്കി സ്റ്റീൽ ക്ലാമ്പുകൾ ഉപയോഗിച്ച് ടവറിന്റെ അടിത്തറ ഉറപ്പിക്കുകയും ചെയ്തു. ഇതിലൂടെ ടവറിന്റെ ചെരിവ് 3.97 ഡിഗ്രി വരെ കുറയ്ക്കാനും ടവര്‍ തുടര്‍ന്നും ചെരിയാനുള്ള സാധ്യത ഒഴിവാക്കുവാനും കഴിഞ്ഞു. ടവറിന് കുറഞ്ഞത് 300 വര്‍ഷമങ്ങിലും സുരക്ഷിതമായി നിലയുറപ്പിക്കാന്‍ കഴിയുമെന്ന് സ്ഥിരീകരിച്ച ശേഷം 2001 ല്‍ ടവർ വീണ്ടും പൊതുജനങ്ങൾക്കായി തുറന്നു.
ടവര്‍ നിലം പതിക്കാത്തതിന് പിന്നിലെ ശാസ്ത്രം : ഒരു വസ്തു നിലംപതിക്കുന്നതില്‍ Centre of gravity ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. പിസ ഗോപുരത്തിന്‍ ചെരിവ് ഉണ്ടെങ്കിലും അതിന്റെ Centre of gravity കെട്ടിടത്തിനുള്ളിലൂടെ തന്നെ കടന്ന് പോകുന്നതിനാലാണ് അത് നിലം പതിക്കാതെ തുടരുന്നത്. ടവറിന്റെ ചെരിവ് 5.44 ഡിഗ്രിയില്‍ കൂടുതലായാല്‍ Centre of gravity കെട്ടിടത്തിന് പുറത്താവുകയും കെട്ടിടം നിലം പതിക്കാനുള്ള സാധ്യത ഉണ്ടാവുകയും ചെയ്യും.