പി.എം.എ സലാമിന്റേത് പാർട്ടി നിലപാടല്ല – പി.കെ. കുഞ്ഞാലിക്കുട്ടി

0
32

മലപ്പുറം: സമസ്ഥ അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾക്കെതിരെ വിമർശനം ഉന്നയിച്ച മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാമിനെ തള്ളിപ്പറഞ്ഞ് പി.കെ. കുഞ്ഞാലിക്കുട്ടി. പി.എം.എ സലാമിന്റേത് മുസ്ലിം ലീഗ് പാർട്ടിയുടെ നിലപാടല്ലെന്നും അദ്ദേഹം ​വ്യക്തമാക്കി. പി.എം.എ. സലാം തന്റെ വിവാദ പരാമർശത്തിൽ പിന്നീട് വിശദീകരണവുമായി എത്തിയിരുന്നു. എന്നാൽ ഇതുപോലുള്ള നിലപാട് ആരിൽനിന്നുണ്ടായാലും ശക്തമായി അവരെ എതിർക്കുമെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു.