പി.എം.ഹനീഫ് മെമ്മോറിയൽ കെ.എം.സി.സി.ഫുട്ബോൾ; -മങ്കട ജേതാക്കൾ, വണ്ടൂർ റണ്ണറപ്പ്-

0
44
കുവൈത്ത് സിറ്റി:
കുവൈത്ത് കെ.എം.സി.സി. മലപ്പുറം ജില്ലാ കമ്മിറ്റി പി.എം.ഹനീഫ് സാഹിബ്‌ മെമ്മോറിയൽ സെവെൻസ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു.ബയാൻ പബ്ലിക് അതോറിറ്റി ഫോർ യൂത്ത് ആന്റ് സ്പോട്സ് ഗ്രൗണ്ടിൽ നടന്ന ടൂർണമെന്റിന്റെ ഔപചാരിക ഉദ്ഘാടനം കുവൈത്ത് കെ.എം.സി.സി. സംസ്ഥാന പ്രസിഡണ്ട് ശറഫുദ്ധീൻ കണ്ണേത്ത് നിർവഹിച്ചു. ജില്ലാ സ്പോട്സ് വിംഗ് ചെയർമാൻ ഷാഫി ആലിക്കൽ അദ്ധ്യക്ഷനായിരുന്നു. ജില്ലയിൽ നിന്നുള്ള 14 മണ്ഡലം കമ്മറ്റി ടീമുകൾ പങ്കെടുത്തു. ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ച്ച വെച്ച ശക്തരായ വണ്ടൂർ മണ്ഡലത്തെ ആവേശകരമായ ഫൈനൽ മത്സരത്തിൽ സമനിലയിൽ പിടിച്ചു കെട്ടിയ മങ്കട മണ്ഡലം അവസാനം ഷൂട്ട്‌ഔട്ടിലൂടെ  ജേതാക്കളായി. കോട്ടക്കൽ സെകന്റ് റണ്ണറപ്പായി. കൂടുതൽ ഗോൾ സ്കോററായി ഏറനാടിന്റെ ഹാഫിലും, ഏറ്റവും നല്ല ഗോൾ കീപ്പറായി വണ്ടൂരിന്റെ റംഷിയും അർഹരായി. പ്രസിഡണ്ട്‌ അബ്ദുൾ ഹമീദ് സബ്ഹാൻ,ആക്ടിങ് ജനറൽ സെക്രട്ടറി റസീൻ പടിക്കൽ, സംസ്ഥാന സെക്രട്ടറി എഞ്ചി.മുഷ്താഖ്, സംസ്ഥാന സ്പോർട്സ് വിംഗ് ചെയർമാൻ റസാഖ് അയ്യൂർ, മുൻ സന്തോഷ് ട്രോഫി താരം സൈഫുദ്ധീൻ എന്നിവർ ആശംസകളർപ്പിച്ചു.  മത്സരം നിയന്ത്രിച്ച റഫറിമാർ, കെ.എം.സി.സി. മെഡിക്കൽ വിംഗ് ടീം, വൈറ്റ്ഗാർഡ് ടീം,എന്നിവർക്ക് ജില്ലാ കമ്മിറ്റി ഉപഹാരം നൽകി. മലപ്പുറം ജില്ലാ ഭാരവാഹികളായ അയ്യൂബ് പുതുപ്പറമ്പ്, അഷ്റഫ് സബ്ഹാൻ, എഞ്ചി. മുജീബ്.ടി, മുസ്തഫ ചട്ടിപ്പറമ്പ് മത്സരങ്ങൾ ഏകോപിപ്പിച്ചു. കുവൈത്ത് കെ.എം.സി.സി. മുൻ പ്രസിഡണ്ട് കെ.ടി.പി.അബ്ദുറഹിമാൻ, സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ.അബ്ദുൾ റസാഖ്, വൈസ് പ്രസിഡണ്ടുമാരായ എൻ.കെ.ഖാലിദ് ഹാജി,ഷഹീദ് പട്ടില്ലത്ത്, ഹാരിസ് വള്ളിയോത്ത്, സെക്രട്ടറി ഷരീഫ് ഒതുക്കുങ്ങൽ, സംസ്ഥാന സ്പോട്സ് വിംഗ് കൺവീനർ ഷാഹുൽ ബേപ്പൂർ, വിവിധ ജില്ലാ-മണ്ഡലം ഭാരവാഹികൾ സംബന്ധിച്ചു.
(പടം അടിക്കുറിപ്പ്: കുവൈത്ത് കെ.എം.സി.സി. മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പി.എം.ഹനീഫ് സാഹിബ്‌ മെമ്മോറിയൽ സെവെൻസ് ഫുട്ബോൾ ടൂർണമെന്റിൽ ജേതാക്കളായ മങ്കട മണ്ഡലം ടീമിനുള്ള ട്രോഫി കുവൈത്ത് കെ.എം.സി.സി. സംസ്ഥാന പ്രസിഡണ്ട് ശറഫുദ്ധീൻ കണ്ണേത്ത് നൽകുന്നു.)