കെ.പി.സി.സി മുന്‍ സെക്രട്ടറി പി.എസ് പ്രശാന്ത് സി.പി.ഐ.എമ്മില്‍ ചേര്‍ന്നു. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട് സംസാരിക്കവെ പാര്‍ട്ടി ആക്ടിംഗ് സെക്രട്ടറി വിജയരാഘവനാണ് പി.എസ് പ്രശാന്ത് സി.പി.ഐ.എമ്മില്‍ ചേര്‍ന്നതായി വ്യക്തമാക്കിയത്.
മാറി വരുന്ന രാഷ്ട്രീയ സാഹചര്യത്തില്‍ നിരവധി പേര്‍ കോണ്‍ഗ്രസും മറ്റു പാര്‍ട്ടികള്‍ വിട്ട് സി.പി.ഐ.എമ്മില്‍ ചേരുന്നുണ്ട്. അതിന്റെ ഭാഗമായി കെ.പി.സി.സി സെക്രട്ടറിയായിരുന്ന പി.എസ് പ്രശാന്ത് സി.പി.ഐ.എമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് വിജയരാഘവന്‍ മാധ്യമങ്ങളോട് പറഞ്ഞു.
എ.കെ.ജി സെന്ററിലെത്തിയാണ് പി.എസ് പ്രശാന്ത് വിജയരാഘവനെ കണ്ടത്. എ. വിജയരാഘവന്‍ തന്നെ പി.എസ് പ്രശാന്തിനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.