പി.വി സിന്ധു വിവാഹിതയാകുന്നു

0
62

ന്യൂഡൽഹി: രണ്ട് തവണ ഒളിമ്പിക്‌സ് മെഡൽ ജേതാവും മുൻ ലോക ചാമ്പ്യനുമായ പിവി സിന്ധു വിവാഹിതയാകുന്നു. പോസിഡെക്‌സ് ടെക്‌നോളജീസ് എക്‌സിക്യൂട്ടീവ് ഡയറക്‌ടറുമായ വെങ്കട ദത്ത സായി ആണ് വരൻ. ഡിസംബർ 22ന് ഉദയ്പൂരിൽ വെച്ചായിരിക്കും വിവാഹം. 29 കാരിയായ പിവി സിന്ധു വിവാഹിതയാകുന്നുവെന്ന വാർത്ത പങ്കുവെച്ചത് അച്ഛൻ പിവി രമണയാണ്. ഡിസംബർ 24 ന് ഹൈദരാബാദിൽ റിസപ്ഷൻ നടക്കും.