പി സി ജോർജിന്റെ മനോനില തെറ്റി പി സി എഫ് കുവൈറ്റ്

0
16

കുവൈറ്റ്സിറ്റി: വർഗീയ ഭീകര പ്രസ്ഥാനങ്ങളുടെ വേദിയിൽ കയറി കടുത്ത വർഗീയ വിഷം തുപ്പിയ പി സി ജോർജിന്റെ മാനസികനില തെറ്റി പിച്ചും പേയും പറയുകയാണെന്ന് ‘പി സി എഫ് കുബൈറ്റ് കമിറ്റി പറഞ്ഞു
ലുലു മാളിൽ ഹിന്ദുക്കൾ കയറാൻ പാടില്ലെന്നും മുസ്ലിം ഹോട്ടലുകളിൽ വന്ധ്യംകരണ തുള്ളിമരുന്ന് നൽകുന്നുവെന്നും ഹിന്ദുക്കളും ക്രിസ്ത്യാനികളും ജനസംഖ്യ വർധിപ്പിക്കാൻ വേണ്ടി കൂടുതൽ കുട്ടികളെ ഉൽപാദിപ്പിക്കാം എന്നും മുസ്ലിംകളെ ഉന്മൂലനം ചെയ്യണമെന്ന് പരസ്യമായി പ്രസംഗിച്ച പി സി ജോർജിനെതിരെ പോലീസ് കേസെടുത്തു നിയമ നടപടി സ്വീകരിക്കണമെന്ന് കമിറ്റി കൂട്ടിച്ചേർത്തു പതിനായിരക്കണക്കിന് ഹൈന്ദവ സഹോദരൻമാർ ജോലിചെയ്യുന്ന സ്ഥാപനമാണ് ലുലുമാൾ കൂടാതെ ഗൾഫ് രാജ്യങ്ങളിൽ ലക്ഷക്കണക്കിന് ഹൈന്ദവ സഹോദരൻമാർ ജോലിചെയ്യുന്നുണ്ട് ഇവരുടെയെല്ലാം ഭാവിയെ ബാധിക്കുന്നതാണ് പി സി ജോർജിന്റെ പ്രസംഗം യേശുക്രിസ്തുവിനെ ഒറ്റിക്കൊടുത്ത യൂദാസിനെ പോലെ ക്രൈസ്തവസമൂഹത്തെ സംഘപരിവാറിനെ ഒറ്റിക്കൊടുത്തു രാഷ്ട്രീയ അധികാരം നേടാമെന്ന വ്യാമോഹമാണ് പി സി ജോർജിന് ഉള്ളത്
ഹൈന്ദവരും മുസ്ലിംകളും ക്രൈസ്തവരും മതമുള്ളവനും മതമില്ലാത്തവരും ഏകോദര സഹോദരന്മാരെ പോലെ ഒരുമിച്ച് ജീവിക്കുന്ന മനോഹരമായ ഈ നാടിനെ സംഘപരിവാർ നോടൊപ്പം ചേർന്നു ആഭ്യന്തര കലാപം ഉണ്ടാക്കി തകർക്കാം എന്നാണ് സംഘപരിവാറും പി സി ജോർജ്ജും കരുതുന്നത്
കമ്മിറ്റി പറഞ്ഞു