കുവൈത്ത് സിറ്റി: കുവൈറ്റില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അല്‍ സനദ് വ്യക്തമാക്കി. സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ഉള്‍പ്പെടെ വാക്‌സിനേഷന്‍ എല്ലാവര്‍ക്കും ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
വാക്‌സിനായി ഇതുവരെ 153,000 പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കഴിഞ്ഞ ദിവസങ്ങളില്‍ ആദ്യ ഡോസ് സ്വീകരിച്ചവരില്‍ പാര്‍ശ്വഫലങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.