കുവൈത്ത് സിറ്റി: കുവൈറ്റിൽ വാഹന ഡ്രൈവിംഗ് ടെസ്റ്റുകൾക്കായി അപേക്ഷകരെ വിലയിരുത്തുന്നതിന് പുതിയ ലിഖിത മൂല്യനിർണ്ണയ ഫോം ഉപയോഗിച്ചുള്ള ആധുനികവൽക്കരിച്ച സംവിധാനം അവതരിപ്പിച്ച് ആഭ്യന്തര മന്ത്രാലയം. ഈ പുതിയ നടപടിക്രമം എല്ലാ ആറ് ഗവർണറേറ്റുകളിലും പ്രാബല്യത്തിൽ കൊണ്ടുവന്നു. സ്വകാര്യ, പൊതു, നിർമ്മാണ, മോട്ടോർ സൈക്കിളുകൾ ഉൾപ്പെടെ എല്ലാ വാഹനങ്ങളും ഇതിൽ ഉൾപ്പെടും. സീറ്റ് ബെൽറ്റ് ഉറപ്പിക്കുക, വാഹനമോടിക്കുമ്പോൾ ശ്രദ്ധ നിലനിർത്തുക, നടപ്പാതയോട് ചേർന്നുള്ള ഇടങ്ങളിൽ ശരിയായി പാർക്ക് ചെയ്യുക, ചുവന്ന ലൈറ്റിൽ നിർത്തുക, നിയന്ത്രിത സ്ഥലത്ത് വാഹനം കൈകാര്യം ചെയ്യുക, സ്റ്റാർട്ട് ചെയ്യുമ്പോഴും നീങ്ങുമ്പോഴും മാനുവൽ ട്രാൻസ്മിഷൻ ഫലപ്രദമായി ഉപയോഗിക്കുക തുടങ്ങി ആറ് പ്രധാന ഘട്ടങ്ങളായാണ് പുതിയ ഡ്രൈവിംഗ് ടെസ്റ്റ് ഫോർമാറ്റ് ക്രമീകരിച്ചിരിക്കുന്നത്. ഓരോ ഘട്ടത്തിനും ഒരു പ്രത്യേക പോയിൻ്റ് മൂല്യം നൽകിയിട്ടുണ്ട്. പരീക്ഷയിൽ വിജയിക്കുന്നതിന് അപേക്ഷകർ മൊത്തം 100 പോയിൻ്റിൽ 75 ശതമാനമെങ്കിലും സ്കോർ ചെയ്യുകയും വേണം.