കുവൈത്ത് സിറ്റി: അശ്രദ്ധമായി വാഹനമോടിക്കുന്നത് തടയാനും മാരകമായ അപകടങ്ങൾ കുറയ്ക്കാനും ലക്ഷ്യമിട്ട് പുതുക്കിയ ട്രാഫിക് നിയമങ്ങൾ നടപ്പാക്കാനൊരുങ്ങി കുവൈറ്റ്. പുതിയ നിയമം അനുസരിച്ച്, ആഭ്യന്തര മന്ത്രി സ്ഥാപിക്കുന്ന നിർദ്ദിഷ്ട മാർഗ്ഗനിർദ്ദേശങ്ങളോടെ താമസക്കാർക്ക് ഒരു വാഹനം മാത്രമേ സ്വന്തമാക്കാൻ അനുവാദമുള്ളൂ. അനധികൃത പാർക്കിങ്ങിനുള്ള ഏറ്റവും കുറഞ്ഞ പിഴ നിലവിൽ KD 15 ആണ്. സെൽ ഫോൺ ഉപയോഗത്തിന്റെ പിഴ 5 കുവൈത്ത് ദിനാറിൽ നിന്ന് 75 കുവൈത്ത് ദിനാർ ആയി ഉയർത്തി. സീറ്റ് ബെൽറ്റ് ലംഘനത്തിനുള്ള പിഴ കെഡി 10 ൽ നിന്ന് കെഡി 30 ആയി വർദ്ധിപ്പിച്ചു. അശ്രദ്ധമായ ഡ്രൈവിംഗ് പിഴ 30 കെഡിയിൽ നിന്ന് കെഡി 150 ആയി വർദ്ധിപ്പിച്ചു. പൊതു റോഡുകളിലെ റേസിംഗിനുള്ള പിഴ കെഡി 50ൽ നിന്ന് കെഡി 150 ആയി വർദ്ധിപ്പിച്ചു. വികലാംഗർക്കുള്ള സ്ഥലങ്ങളിൽ പാർക്ക് ചെയ്യുന്നതിന് KD 10 മുതൽ 150 KD പിഴ ഈടാക്കും. അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ, നിയമം പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് ആഭ്യന്തര മന്ത്രാലയത്തിൻ്റെ പ്രോഗ്രാമുകൾ അപ്‌ഡേറ്റ് ചെയ്യുന്നതിനും മീഡിയ കാമ്പെയ്‌നുകൾ നടത്തുന്നതിനും മൂന്ന് മാസത്തെ സമയം അനുവദിച്ചുകൊണ്ട് നിയമം ഔദ്യോഗിക ഗസറ്റായ കുവൈറ്റ് അൽ-യൗമിൽ പ്രസിദ്ധീകരിക്കും.