പുനലൂരിൽ ഇടിമിന്നലേറ്റ് രണ്ട് സ്ത്രീകൾ മരിച്ചു

0
80

കൊല്ലം : കൊല്ലം പുനലൂർ മണിയാർ ഇടക്കുന്നിൽ ഇടിമിന്നലേറ്റ് രണ്ട് സ്ത്രീ തൊഴിലാളികൾ മരിച്ചു. ഇടക്കുന്നം ഗോകുലത്തിൽ ചന്ദ്രബാബുവിന്റെ ഭാര്യ സരോജം (42), ഇടക്കുന്നം മഞ്ജു ഭവനിൽ പരേതനായ മോഹനൻ പിള്ളയുടെ ഭാര്യ രജനി (45) എന്നിവരാണ് മരിച്ചത്. പുനലൂർ കേളങ്കാവ് ഇടക്കുന്നത്ത് ചൊവ്വാഴ്ച പകൽ 11.30ഓടെ ആയിരുന്നു അപകടം.മഴ പെയ്തപ്പോൾ മരത്തിന് ചുവട്ടിലേക്ക് മാറി നിന്ന തൊഴിലാളികൾക്ക് ഇടിമിന്നൽ ഏൽക്കുകയായിരുന്നു. ഇടിമിന്നലേറ്റ് താഴെ വീണ് കിടന്ന ഇരുവരെയും ഉടൻതന്നെ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പുനലൂർ നഗരസഭയിലെ മണിയാർ വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികളാണ് ഇരുവരും.