പുസ്തക പ്രകാശനവും സാഹിത്യസമ്മേളനവും ജനുവരി 31 ന്

0
68

കുവൈറ്റ്: കുവൈറ്റിലെ എഴുത്തുകാരുടെ കൂട്ടായ്മയായ “പ്രതിഭ കുവൈറ്റ്” പ്രസിദ്ധീകരിക്കുന്ന അഞ്ചാമത്തെ പുസ്‌തകമായ “അർഫജ് പറഞ്ഞ കഥകൾ” എന്ന കഥാ സമാഹരത്തിൻ്റെ പ്രകാശനം ജനുവരി 31 നു വെള്ളിയാഴ്ച, രാവിലെ 9 മണിക്ക് മംഗഫിലെ കല സെൻ്ററിൽ വെച്ച് നടത്തുന്നതാണ്. “അഫൈന പൂക്കുന്നു” “റൂബാറിലെ നഹ് ലകൾ” (ചെറുകഥാ സമാഹാരങ്ങൾ), “അബ്ദലിയിലെ നിലാരാവുകൾ” (കവിതാ സമാഹാരം), “ഒട്ടകക്കൂത്ത്” (സംഘ നോവൽ) എന്നീ പുസ്‌തകങ്ങൾക്ക് ശേഷം കുവൈറ്റിലെ പതിനാറു കഥാകൃത്തുക്കളുടെ സൃഷ്‌ടികളാണ് അർഫജ് പറഞ്ഞ കഥകളിലുള്ളത്. തുടർന്ന് നടക്കുന്ന സാഹിത്യ സമ്മേളനത്തിൽ കുവൈറ്റിലെ എഴുത്തുകാരും പ്രമുഖ വ്യക്തികളും പങ്കെടുത്ത് സംസാരിക്കുന്നതാണ്.