പൂഞ്ചിൽ വീണ്ടും ഭീകരാക്രമണം; രണ്ട് സൈനികർക്ക് വീരമൃത്യു

0
26

കശ്മീർ: പൂഞ്ചിൽ വീണ്ടുമുണ്ടായ ഭീകരാക്രമണത്തിൽ രണ്ട് സൈനികർ വീരമൃത്യു വരിച്ചു. മെൻധാർ സബ് ഡിവിഷനിലെ നാർ ഖാസ് വനമേഖലയിൽ നടന്ന തീവ്രവാദകളുമായുള്ള ഏറ്റുമുട്ടലിനിടെ ജെസിഒയ്ക്കും ഒരു ജവാനും ഗുരുതരമായി പരിക്കേറ്റതായി പ്രതിരോധ വക്താവ് പറഞ്ഞു. പരിക്കേറ്റ ഇരുവരും പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. ഭീകരവാദികളെ രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും പ്രതിരോധ വക്താവ് കൂട്ടിച്ചേർത്തു.

പ്രദേശത്ത് കൂടുതൽ സൈനികരെ വിന്യസിച്ചിട്ടുണ്ട്. തിങ്കളാഴ്ച ആക്രമണം നടത്തിയ അതേ സംഘത്തിൽപെട്ടവർ തന്നെയാണ് ഈ ഭീകരാക്രമണത്തിനും പിന്നില്ലെന്നാണ് സംശയിക്കുന്നത്. തിങ്കളാഴ്ച നടന്ന ഭീകരാക്രമണത്തിൽ ഒരു മലയാളി അടക്കം അഞ്ച് സൈനികർ വീരമൃത്യു വരിച്ചിരുന്നു.