പെട്രോൾ പമ്പിനുള്ളിൽ കാറിന് തീ പിടിച്ചു; നിയന്ത്രണ വിധേയമാക്കി പ്രവാസി തൊഴിലാളികൾ

0
54

കുവൈത്ത് സിറ്റി: പെട്രോൾ പമ്പിനുള്ളിൽ കാറിന് തീപിടിച്ചത് നിയന്ത്രണ വിധേയമാക്കി ഔല ഗ്യാസ് സ്റ്റേഷനിലെ പ്രവാസി തൊഴിലാളികൾ. ഇതോടെ വൻ ദുരന്തമാണ് ഒഴിവായത്. മറ്റ് വാഹനങ്ങൾക്ക് തീ പിടിക്കുന്നത് ഒഴിവാക്കാൻ പരിസരത്ത് നിന്ന് വാഹനങ്ങൾ നീക്കം ചെയ്തതും ഇവരാണ്. തീ നിയന്ത്രണവിധേയമാക്കുന്നതിൽ ഫലപ്രദമായി പ്രതികരിച്ചതിന് കമ്പനി അധികൃതർ ഈ പ്രവാസി തൊഴിലാളികളെ തിരിച്ചറിഞ്ഞ് പാരിതോഷികം നൽകുമെന്നാണ് പ്രതീക്ഷ.