പൊതുമാപ്പ് കാലാവധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം

0
30

കുവൈത്ത് സിറ്റി :  രാജ്യത്ത് അനധികൃത താമസക്കാർക്ക് പിഴ കൂടാതെ രാജ്യം വിട്ടു പോകുവാനോ അല്ലെങ്കിൽ പിഴയടച്ച് താമസ രേഖ നിയമ വിധേയമാക്കുവാനോ അനുവദിച്ച പൊതു മാപ്പ് കാലാവധി അവസാനിക്കാൻ ദിവസങ്ങൾ  മാത്രം ബാക്കി നിൽക്കെ ആഭ്യന്തര മന്ത്രാലയം പ്രത്യേക യോഗം ചേർന്നു.പ്രത്യേക പരിശോധന സംഘത്തിന്റെ മേധാവിയായി നിയമിക്കപ്പെട്ട അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി  മേജർ ജനറൽ അബ്ദുള്ള അൽ സഫഹിന്റെ മേൽനോട്ടത്തിലാണ് പ്രത്യേക യോഗം ചേർന്നത്. പൊതു മാപ്പ് കാലാവധി അവസാനിച്ചതിന്റെ തൊട്ടടുത്ത ദിവസം മുതൽ രാജ്യ വ്യാപകമായി നടത്താനിരിക്കുന്ന പ്രത്യേക സുരക്ഷാ പരിശോധന പദ്ധതി യോഗം വിലയിരുത്തി. വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലും റീ​ജി​യ​നു​ക​ളി​ലും താ​മ​സ നി​യ​മ ലം​ഘ​ക​രെ ക​ണ്ടെ​ത്ത​ൽ, പ​രി​ശോ​ധ​ന കാ​മ്പ​യി​നു​ക​ൾ സം​ഘ​ടി​പ്പിക്കൽ എന്നിവ യോഗം അവലോകനം ചെയ്തു. പൊതുമാപ്പ് പ്രയോജനപ്പെടുത്താതെ രാജ്യത്ത് ഇനിയും തങ്ങുന്ന പ്രവാസികളെ പിടികൂടി കർശന നടപടികൾക്ക് വിധേയമാക്കും