കുവൈത്ത് സിറ്റി : പ്രവാസികൾക്ക് കുവൈറ്റിലെ താമസ പദവി ശരിയാക്കാൻ അനുവദിച്ച പൊതുമാപ്പ് കാലാവധി അവസാനിച്ച സാഹചര്യത്തിൽ, താമസ നിയമ ലംഘകരെ ലക്ഷ്യമിട്ടുള്ള സമഗ്രമായ സുരക്ഷാ കാമ്പയിൻ ആരംഭിക്കാൻ ആഭ്യന്തര മന്ത്രാലയം . പ്രഥമ ഉപപ്രധാനമന്ത്രി, പ്രതിരോധ മന്ത്രി, ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ-യൂസഫ് എന്നിവരുടെ നിർദ്ദേശങ്ങൾക്ക് അനുസൃതമായി, നിയമലംഘകരുടെ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് സുരക്ഷാ കാമ്പയിൻ തിങ്കളാഴ്ച പുലർച്ചെ ആരംഭിക്കും. സമയപരിധി അവസാനിച്ചതിന് ശേഷം ഒരു നിയമലംഘകനും രക്ഷപ്പെടില്ലെന്നും കാമ്പെയ്ൻ എല്ലാ ഗവർണറേറ്റുകളിലും വ്യാപിപ്പിക്കുമെന്നും റെസിഡൻസി അഫയേഴ്‌സ് അസിസ്റ്റൻ്റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ മസീദ് അൽ മുതൈരി പറഞ്ഞു. റെസിഡൻസ് അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻസ്, ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ്, പബ്ലിക് സെക്യൂരിറ്റി, എമർജൻസി എന്നിവയുൾപ്പെടെ വിവിധ വകുപ്പുകളിൽ നിന്നുള്ള സുരക്ഷാ ടീമുകൾ കാമ്പയ്‌നുകളിൽ പങ്കെടുക്കും. നിയമലംഘകരെ നാടുകടത്തുന്നതുമായി ബന്ധപ്പെട്ട്, ആഭ്യന്തര മന്ത്രാലയം വിദേശകാര്യ മന്ത്രാലയവുമായും ബന്ധപ്പെട്ട രാജ്യങ്ങളിലെ എംബസികളുമായും ഏകോപിപ്പിച്ച് യാത്രാ രേഖകൾ നൽകുകയും നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം ഉടനടി നാടുകടത്തൽ സാധ്യമാക്കുകയും രാജ്യത്തേയ്ക്ക് വീണ്ടും പ്രവേശിക്കുന്നത് തടയാൻ വിരലടയാളം രേഖപെടുത്തുകയും ചെയ്യും. 3 മാസത്തിലേറെയായി അനുവദിച്ച പൊതുമാപ്പ് വഴി ജൂൺ അവസാനത്തോടെ നിയമലംഘകർക്ക് രാജ്യം വിടാനോ അല്ലെങ്കിൽ അവരുടെ റസിഡൻസി സ്റ്റാറ്റസ് ഭേദഗതി ചെയ്യാനോ അവസരം നൽകിയിരുന്നു.
Home Middle East Kuwait പൊതുമാപ്പ് കാലാവധി അവസാനിക്കുന്നു : തിങ്കളാഴ്ച മുതൽ രാജ്യമെങ്ങും കർശന പരിശോധന