കുവൈറ്റ്: പരസ്യമായി ചൂതുകളിച്ച മൂന്ന് ഇന്ത്യക്കാർ കുവൈറ്റിൽ അറസ്റ്റിൽ. ഷെരാട്ടോൺ റൗണ്ട്എബൗട്ടിലെ പൂന്തോട്ടത്തിലായിരുന്നു ഇവരുടെ ചൂതാട്ടം. പൊലീസ് കസ്റ്റഡിയിലെടുത്ത മൂന്നു പേരെയും സാൽഹിയ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.
പൊലീസിനെ കണ്ട് സംഘം രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. ഇവരിൽ നിന്ന് ചൂതാട്ട സാമഗ്രികളും 56 കുവൈറ്റ് ദിനാറും പിടിച്ചെടുത്തിട്ടുണ്ട്.