പൊലീസ് ചമഞ്ഞെത്തി യുവാവിനെ തട്ടിക്കൊണ്ടു പോയി കൊള്ളയടിച്ചു

0
28

കുവൈറ്റ്: പൊലീസ് ചമഞ്ഞെത്തിയ ആൾ യുവാവിനെ തട്ടിക്കൊണ്ടു പോയി പണം തട്ടിയെടുത്തു. സുലൈബിഖത് പ്രദേശത്തെ ഒരു ഷോപ്പ് ജീവനക്കാരനാണ് കൊള്ളയടിക്കപ്പെട്ടത്. ഇയാളിൽ നിന്ന് 380കുവൈറ്റ് ദിനാറാണ് തട്ടിയെടുത്തത്. പൊലീസ് ചമഞ്ഞെത്തിയ ഒരാൾ കട അടച്ച് ഒപ്പം വരാൻ ഏഷ്യൻ വംശജനായ യുവാവിനോട് ആവശ്യപ്പെട്ടു. നിയമപരമായ ആവശ്യങ്ങൾക്കാണെന്നായിരുന്നു അറിയിച്ചത്.

ഇത് കേട്ട യുവാവ് സ്പോൺസറെ വിളിച്ചു. സ്പോൺസർ പൊലീസുകാരനുമായി സംസാരിച്ചപ്പോൾ ചെറിയൊരു ചോദ്യം ചെയ്യലാണെന്നും ഭയപ്പെടേണ്ടന്നുമായിരുന്നു മറുപടി. തുടർന്ന് യുവാവുമായി ഒഴിഞ്ഞ പ്രദേശത്തെത്തിയ ഇയാൾ യുവാവിനെ മർദ്ദിച്ച് പണം തട്ടിയെടുത്ത് കടന്നു കളയുകയായിരുന്നു.

സ്പോൺസറുടെ പരാതിയിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.