പോർക്കളത്തിൽ മുഖാമുഖം – തെരെഞ്ഞെടുപ്പ് സംവാദം കുവൈത്തിൽ..!

0
35

 

രാജ്യം ഉറ്റുനോക്കുന്ന ലോകസഭാ തെരെഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ  വെൽഫെയർ കേരള കുവൈത്ത് കോഴിക്കോട്, മലപ്പുറം,വയനാട് ജില്ലകൾ സംയുക്തമായി സംവാദം സംഘടിപ്പിക്കുന്നു. പോർക്കളത്തിൽ മുഖാമുഖം എന്ന തലക്കെട്ടിൽ നടക്കുന്ന തെരെഞ്ഞെടുപ്പ് സംവാദം നാളെ (ഏപ്രിൽ  20 ശനി )    വൈകുന്നേരം 6:30ന് ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽവെച്ചു നടക്കും. കുവൈത്തിലെ രാഷ്ട്രീയ രംഗത്തെ പ്രമുഖർ അവരുടെ നിലപാടുകൾ നേർക്കുനേരെ അവതരിപ്പിക്കുന്നു.

ഇടത് പക്ഷത്തെ പ്രധിനിധികരിച്ചു തോമസ് മാത്യു കടവിലും,കോൺഗ്രസ്സിനെ പ്രധിനിധികരിച്ചു കൃഷ്ണൻ കടലുണ്ടി, മുസ്ലിം ലീഗിനെ പ്രധിനിധികരിച്ചു ഫാറൂഖ് ഹമദാനിയും,നാഷണൽ ലീഗ് നെ പ്രധിനിധികരിച്ചു സത്താർ കുന്നിലും, സി.പി.ഐ.യെ പ്രധിനിധികരിച്ചു രാജീവ് ജോൺ, വെൽഫെയർ പാർട്ടിയെ പ്രധിനിധികരിച്ചു ഷൌക്കത്ത് വളാഞ്ചേരിയും സംസാരിക്കും. പ്രമുഖ പ്രഭാഷകനും  എഴുത്തുകാരനുമായ ഫൈസൽ മഞ്ചേരി മോഡറേറ്ററായിരിക്കും. വെൽഫെയർ കേരള പ്രസിഡണ്ട് റസീന മുഹ് യിദ്ദീൻ സംവാദം ഉദ്ഘാടനം ചെയ്യും.

ജില്ലാ  കമ്മിറ്റി പ്രസിഡണ്ടുമാരായ ലായിക്ക് അഹമ്മദ്,റഫീഖ് ബാബു,സ്മിത സുരേന്ദ്രൻ

എന്നിവരും പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു