സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കേസുകൾ അയ്യായിരവും കടന്നിരിക്കുകയാണ്. ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ ഔദ്യോഗിക എണ്ണം 592 ആണ്. ഈ സാഹചര്യത്തിൽ തന്നെയാണ് ചെറുപ്പക്കാർക്കിടയിലും കൊവിഡ് മരണങ്ങൾ കൂടുന്നെന്ന മുന്നറിയിപ്പ് മുഖ്യമന്ത്രി നൽകിയിരിക്കുന്നത്. അമിത ആത്മവിശ്വാസം ഒഴിവാക്കിയേ തീരുവെന്നാണ് മുഖ്യമന്ത്രി ഇതിനെക്കുറിച്ച് പറഞ്ഞിരിക്കുന്നതെന്നത് ഗൗരവത്തോടെ കാണേണ്ട സാഹചര്യമാണിത്.