പ്രതീക്ഷകള്‍ അസ്തമിച്ചു; ദക്ഷിണാഫ്രിക്ക സെമി ഫൈനല്‍ കാണാതെ പുറത്ത്

0
26

ലോകകപ്പില്‍ ദക്ഷിണാഫ്രിക്കന്‍ പ്രതീക്ഷകള്‍ അസ്തമിച്ചു. പാകിസ്ഥാനോട് 49 റണ്‍സിന്റെ തോല്‍വി വഴങ്ങിയതോടെ ദക്ഷിണാഫ്രിക്ക സെമി ഫൈനല്‍ കാണാതെ പുറത്തായി.

നേരത്തെ, ടോസ് നേടിയ പാകിസ്ഥാന്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ പാകിസ്ഥാന്‍ 308 റണ്‍സെടുത്തു. ഓപ്പണര്‍മാരായ ഇമാം ഉള്‍ ഹഖും ഫഖര്‍ സല്‍മാനും 44 റണ്‍സ് വീതം നേടി. മൂന്നാമനായെത്തിയ ബാബര്‍ അസം 69 റണ്‍സ് നേടി. 59 പന്തില്‍ 9 ബൗണ്ടറികളും 3 സിക്‌സറുകളും സഹിതം 89 റണ്‍സ് നേടിയ ഹാരിസ് സൊഹൈലാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍.

ദക്ഷിണാഫ്രിക്കക്കു വേണ്ടി ലുന്‍ഗി എന്‍ഗിഡി 3 വിക്കറ്റ് നേടി. ഇമ്രാന്‍ താഹിര്‍ രണ്ടും എയ്‌ഡെന്‍ മര്‍ക്രം, ആന്‍ഡില്‍ പെലൂക്‌വായോ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.