പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരുമായി കൂടിക്കാഴ്ച നടത്തി. ഡല്‍ഹിയില്‍ ഓഫീസില്‍ ചുമതല ഏറ്റെടുത്ത ശേഷമാണ് പ്രധാനമന്ത്രി ഇവരുമായി കൂടിക്കാഴ്ച നടത്തിയത്. ആന്ധ്പ്രദേശ് ഗവര്‍ണര്‍ ഇ.എസ്.എല്‍ നരസിംഹന്‍, കേരള ഗവര്‍ണര്‍ ജസ്റ്റിസ്.പി.സദാശിവം, ഒഡീഷ ഗവര്‍ണര്‍ പ്രൊഫ.ഗണേഷി ലാല്‍, ഝാര്‍ഖണ്ഡ് ഗവര്‍ണര്‍ ദ്രൗപദി മുര്‍മു, ലെഫ്.ഗവര്‍ണര്‍ ഓഫ് ആന്‍ഡമാന്‍ ആന്റ് നിക്കോബാര്‍ ഐലന്റ്‌സിലെ അഡ്(റിട്ട.) ഡി.കെ.ജോഷി, മഹാരാഷ്ട്ര ഗവര്‍ണര്‍ ചെന്നമനേനി വിദ്യാസാഗര്‍ തുടങ്ങിയവരാണ് പ്രധാനമന്ത്രിക്ക് അഭിനന്ദനങ്ങള്‍ അറിയിക്കാനായി എത്തിയത്.
ഗവര്‍ണര്‍മാരോടൊപ്പമുള്ള ചിത്രങ്ങളും പ്രധാനമന്ത്രി പങ്ക് വച്ചിട്ടുണ്ട്. വ്യാഴാഴ്ചയാണ് നരേന്ദ്രമോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയായി ചുമതലയേറ്റത്. എല്ലാ സംസ്ഥാനങ്ങളുടേയും മുഖ്യമന്ത്രിമാരേയും ഗവര്‍ണര്‍മാരേയും സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു.