പ്രളയസഹായം: കേരളത്തെ അവഗണിച്ച് കേന്ദ്രം

ന്യൂഡൽഹി: പ്രളയം തകർത്ത കേരളത്തിന് സഹായം നിരസിച്ച് കേന്ദ്രം. ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലുള്ള സമിതിയാണ് കേരളത്തെ ഒഴിവാക്കി ഏഴ് സംസ്ഥാനങ്ങൾക്ക് അധിക പ്രളയ സഹായം നല്‍കാൻ തീരുമാനിച്ചത്. . അസം, ഹിമാചല്‍ പ്രദേശ്, കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര,ഉത്തര്‍പ്രദേശ്, ത്രിപുര എന്നീ സംസ്ഥാനങ്ങൾക്കായി 5908 കോടി രൂപ നല്‍കാനാണ് തീരുമാനം.

പ്രളയം, മണ്ണിടിച്ചിൽ, മേഘവിസ്ഫോടനം തുടങ്ങിയ ദുരന്തങ്ങള്‍ക്കും സഹായം നൽകും. ആദ്യ പ്രളയത്തെ അതിജീവിച്ച് തുടങ്ങിയ കേരളത്തെ തകർത്തു കൊണ്ടാണ് 2019 ൽ വീണ്ടും പ്രളയം എത്തിയത്. പ്രളയക്കെടുതി അതിജീവിക്കാന്‍ 2101 കോടി രൂപയുടെ സഹായമാണ് കേരളം ആവശ്യപ്പെട്ടത്. ഇതിനായി കേന്ദ്രത്തിന് കത്തയക്കുകയും ചെയ്തിരുന്നു. എന്നാൽ ഇത് അവഗണിച്ചു കൊണ്ടാണ് കേന്ദ്രത്തിന്റെ തീരുമാനം.