പ്രളയ ദുരന്തത്തിനിരയായവർക്ക്  സാരഥി കുവൈറ്റിൻറെ കൈത്താങ്ങ് ….

0
22

കേരളത്തിലെ പ്രളയദുരന്തത്തിൽ അകപ്പെട്ട  കണ്ണൂർ, കോഴിക്കോട്, മലപ്പുറം മേഖലയിലെ ദുരിതബാധിതർക്ക്  രണ്ട് ലക്ഷം രൂപയുടെ  അടിയന്തിര സഹായവുമായി സാരഥി കുവൈറ്റ്.

സാരഥി വൈസ് പ്രസിഡണ്ട് ശ്രീ.വിനോദ് കുമാറിന്റെ അദ്ധ്യക്ഷതയിൽ മംഗഫ് ഇന്ദ്രപ്രസ്ഥ ഹാളിൽ വച്ച് നടന്ന അടിയന്തിര എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് ഈ തീരുമാനം കൈകൊണ്ടത്.

കിടക്ക, പുതപ്പുകൾ,ബക്കറ്റ്,പായ, വസ്ത്രങ്ങൾ, പാത്രങ്ങൾ , ടൂത്ത്പേസ്റ്റ്, ബ്രഷ്,

സോപ്പ് എന്നിവയാണ്ആദ്യഘട്ടത്തിൽ സാരഥി എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ  അടിയന്തിരമായി വിതരണം നടത്തുക.

സാരഥി  ട്രഷറർ ശ്രീ. ബിജു സി.വി. സ്വാഗതം ആശംസിച്ച യോഗത്തിൽ , സാരഥി ട്രസ്റ്റ് വൈസ് ചെയര്മാന് ശ്രീ. സജീവ് നാരായണൻ, ട്രഷറർ രജീഷ് മുല്ലക്കൽ, വനിതാവേദി ചെയർപേഴ്സൺ ശ്രീമതി.ബിന്ദു സജീവ്, സാരഥീയം കൺവീനർ ശ്രീ.വിനീഷ് വിശ്വം, ചതയം കൺവീനർ ശ്രീ.സുരേഷ്ബാബു, ഗുരുകുലം ചീഫ് കോർഡിനേറ്റർ ശ്രീ.മനു മോഹൻ, സെക്രട്ടറിമാരായ ബിജു.എംപി , രമേശ് ചന്ദ്രൻ എന്നിവർക്കൊപ്പം സാരഥിയുടെ വിവിധ പ്രാദേശിക സമിതികളുടെ അംഗങ്ങളും പങ്കെടുത്തു.

പ്രളയ ദുരിതബാധിതരെ സഹായിക്കാൻ പ്രവാസ സമൂഹം ഒറ്റകെട്ടായി മുന്നിട്ടിറങ്ങണമെന്ന് യോഗം   ആവശ്യപ്പെട്ടു.